News & Events

Maathrubhashaadinam..

Maathrubhashaadinam..

 ജോർജിയൻ പബ്ലിക് സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും മാതൃഭാഷാ ദിനം ആഘോഷമായി കൊണ്ടാടി. 'ആറു മലയാളിക്ക് നൂറു മലയാളം ' എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിൽ കേരളത്തിലെ എല്ലാ ജില്ലയിലെയും ഭാഷയുടെ വ്യത്യാസങ്ങൾ കുട്ടികൾ അനുകരിച്ചു കാണിച്ചു. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ വേഷഭൂഷാദികളെയും ഭാഷയെയും പരിചയപ്പെടുത്തുന്ന പരിപാടി വളരെ ഹൃദ്യമായ അനുഭവം ആയി മാറി. "മലയാള ഭാഷ തൻ മാദക ഭംഗിയിൽ " എന്ന ഗാനം കുട്ടികൾ മനോഹരമായി ആലപിച്ചു. പ്രധാന അദ്ധ്യാപിക ലിബി മുകേഷ് മാതൃഭാഷാദിന സന്ദേശം നല്കി. അമ്മത്തൊട്ടിൽ എന്ന പേരിൽ സ്ഥാപിച്ച പരസ്യപ്പലകയിൽ കുട്ടികൾ അവർക്ക് പ്രിയപ്പെട്ട മലയാളം വാക്കുകൾ എഴുതി .അതിന് ശേഷം കുട്ടികളും അദ്ധ്യാപകരും വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ടു വന്ന കേരളത്തനിമയുള്ള പലഹാരങ്ങൾ പങ്കിട്ടു കഴിച്ച് സന്തോഷം പങ്കു വെച്ചു.

Georgians not only savoured the beautiful language but also tasted traditional Malayalee snacks like ada, kozhukatta,pidi,kappa puzhukku etc........thanks to all the parents who lovingly prepared them and sent...